ഞങ്ങള്‍ സദ്ദാമിനെ പിടിക്കും: ബുഷ്
വാഷിംഗ്ടണ്‍: സദ്ദാം ഹുസൈന്‍ ഇന്നൊരു ഭീഷണിയല്ലെന്നും അയാളെ യുഎസ് കണ്ടെത്തുമെന്നും യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ്.
ഇറാഖില്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടം തുടരുന്ന യുഎസ് സേന അവിടുത്തെ ജനങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇറാഖ് സ്വതന്ത്രവും സമാധാനപരവുമാവുന്നത് ഇഷ്ടപ്പെടാത്ത തീവ്രവാദികള്‍ യുഎസ് സേന ഇറാഖ് വിടണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇറാഖില്‍ യുഎസ് സേന തങ്ങളുടെ ദൗത്യം തുടരും.
സദ്ദാം ഹുസൈന്‍ ഇന്ന് രാജ്യം ഭരിക്കുകയോ ജനങ്ങളെ ദ്രോഹിക്കുകയോ കൂട്ടക്കൊലകള്‍ നടത്തുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അയാള്‍ ഒരു ഭീഷണിയല്ല. അയാളെ പിടിക്കാന്‍ യുഎസ് സേനക്ക് കഴിയും.
ഇറാഖിന്റെ പുനര്‍നിര്‍മാണത്തിന് ഇറാഖികളെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് യുഎസ്. സമാധാനപരവും സ്വതന്ത്രവുമായ ഇറാഖ് നിലവില്‍ വരേണ്ടത് യുഎസിന്റെ സുരക്ഷിതത്വത്തിന് അത്യാവശ്യമാണ്- ബുഷ് പറഞ്ഞു.












Click it and Unblock the Notifications