സതീഷ് നമ്പ്യാര്‍ യുഎന്‍ പാനലില്‍
യുഎന്‍: ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് പഠിയ്ക്കാനുള്ള 16 അംഗ യുഎന്‍ സമിതിയില്‍ മലയാളികൂടിയായ റിട്ട. ലഫ്റ്റ്നന്റ് ജനറല്‍ സതീഷ്നമ്പ്യാരും.
ഐക്യരാഷ്ട്രരക്ഷാസമിതി സെക്രട്ടറി ജനറല്‍ കോഫി അന്നനാണ് 16 അംഗസമിതിയെ നിര്‍ദേശിച്ചത്. മുന്‍ യൂഗോസ്ലാവ്യയ്ക്കായി രൂപീകരിച്ച യുഎന്‍ സംരക്ഷണസേനയുടെ കമാന്‍ഡറായി നേരത്തെ സതീഷ് നമ്പ്യാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ തായ്ലന്റ് പ്രധാനമന്ത്രി ആനന്ദ് പന്യാരചുന്‍ ആണ് സംഘത്തലവന്‍. അടുത്ത ഒരു വര്‍ഷത്തിനകം സമിതി റിപ്പോര്‍ട്ട് നല്കും. ഈ സമിതി വൈകാതെ ന്യൂയോര്‍ക്കില്‍ യോഗം ചേരും.
റിട്ട. ലഫ്റ്റ്നന്റ് ജനറല്‍ സതീഷ്നമ്പ്യാര്‍ കണ്ണൂര്‍ സ്വദേശിയാണ് .












Click it and Unblock the Notifications