Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ പ്രസിഡണ്ട് പാര്‍ലമെന്റ് സസ്പന്റ് ചെയ്തു

കൊളംബോ: ശ്രീലങ്ക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയില്‍. ശ്രീലങ്കയുടെ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗ പാര്‍ലമെന്റ് സസ്പന്റ് ചെയ്യുകയും മൂന്ന് മന്ത്രിമാരെ പുറത്താക്കുകയും ചെയ്തതോടെയാണിത്. പ്രതിരോധം, ആഭ്യന്തരം, മാധ്യമം എന്നിവയുടെ ചുമതലകളുള്ള മന്ത്രിമാരെയാണ് ചന്ദ്രിക പുറത്താക്കിയത്.

ശ്രീലങ്കയുടെ പ്രധാനമന്ത്രി റെനില്‍ വിക്രമസംഗെ യു എസ് പ്രസിഡണ്ട് ബുഷിനെ സന്ദര്‍സിയ്ക്കാനായി യു എസില്‍ പോയ സമയത്താണ് ചന്ദ്രിക ഈ നടപടി സ്വീകരിച്ചത്. നവംബര്‍ നാല് ചൊവാഴ്ചയാണ് ചന്ദ്രിക നിര്‍ണായകമായ ഈ തീരുമാനം എടുത്തത്. റെനിലിനോട് അടുപ്പമുള്ള മന്ത്രിമാരെയാണ് ചന്ദ്രിക പുറത്താക്കിയത്.

തമിഴ്പുലികള്‍ അധികാരം പങ്കിടുന്നത് സംബന്ധിച്ച അവരുടെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ചന്ദ്രികയുടെ ഈ നീക്കം.

രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ സേനാവിന്യാസം കര്‍ക്കശമാക്കാനും ചന്ദ്രികാ കുമാരതുംഗെ ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ തമിഴ് പുലികളും ശ്രീലങ്കയുടെ സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ച പ്രതിസന്ധിയിലായിരിയ്ക്കുകയാണ്.

ചന്ദ്രികാകുമാരതുംഗെയുടെ ഈ നീക്കങ്ങള്‍ ശ്രീലങ്കയുടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ചൊടിപ്പിച്ചിട്ടുണ്ട്. ചന്ദ്രികയുടെ ഈ നീക്കം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്നും റനില്‍ യു എസില്‍ പറഞ്ഞു.

തമിഴ് പുലികളുമായി റനില്‍ മയമുള്ള സമീപനം എടുക്കുന്നതിനെ എന്നും ചന്ദ്രിക വിമര്‍ശിച്ചിരുന്നു. ശ്രീലങ്കയുടെ പാര്‍ലമെന്റ് സംവിധാനം അനുസരിച്ച് പ്രധാനമന്ത്രിയാണ് ദൈനംദിന ഭരണം നടത്തുന്നതെങ്കിലും സര്‍വ അധികാരവും പ്രസിഡണ്ടില്‍ നിക്ഷിപ്തമാണ്. ചന്ദ്രികയും റനിലും വിരുദ്ധ പാര്‍ട്ടികളെ പ്രതിനിധീകരിയ്ക്കുന്നവരാണെന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

2001ലെ പൊതുതിരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെയുടെ പാര്‍ട്ടി വിജയം നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+