ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ
കൊളംബോ: ശ്രീലങ്കയുടെ മൂന്ന് മന്ത്രിമാരെ പുറത്താക്കിയതിന് പിന്നാലെ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
എല്‍ടിടിഇയുമായി സമാധാനചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത മൂന്ന് മന്ത്രിമാരെയാണ് ചന്ദ്രിക കുമാരതുംഗെ കഴിഞ്ഞ ദിവസം പുറത്താക്കിയത്. ചന്ദ്രികയുടെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള ഈ നടപടികള്‍ രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ചന്ദ്രികയുടെ നടപടികളില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിക്രമസിംഗെ യുഎസില്‍ പര്യടനം നടത്താന്‍ രാജ്യം വിട്ട അവസരത്തിലാണ് ചന്ദ്രിക മന്ത്രിമാരെ പുറത്താക്കുന്നതുള്‍പ്പെടെയുള്ളകടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്. രണ്ടാഴ്ചത്തേക്ക് പാര്‍ലമെന്റ് പിരിച്ചുവിട്ടതായും ചന്ദ്രിക പ്രഖ്യാപിച്ചിരുന്നു. സൈനികരെ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications