അല്‍ ക്വെയ്ദ കശ്മീരിലെത്തി: ബ്രിട്ടന്‍
ലണ്ടന്‍: അല്‍ കെയ്ദ കശ്മീരും പാകിസ്ഥാനും പ്രവര്‍ത്തന കേന്ദ്രങ്ങളാക്കുന്നുവെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീരില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും കൂടുതല്‍ തീവ്രാദികളെ അല്‍ക്വെയ്ദയില്‍ ചേര്‍ക്കാനാണ് നീക്കം. അഫ്ഗാനിസ്ഥാനില്‍ നിന്നും ഒട്ടേറെ അല്‍ ക്വെയ്ദ തീവ്രവാദികള്‍ കശ്മീരിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ആദിവാസി മേഖലകളില്‍ അല്‍ ക്വെയ്ദ പ്രവര്‍ത്തകരെത്തിയിട്ടുണ്ട്. - റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു.
യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിനെതിരെ പോരാടുന്നതിന് ആയിരത്തോളം അല്‍ കെയ്ദ തീവ്രവാദികള്‍ ഇറാക്കിലെത്തിയിട്ടുണ്ടെന്നാണ് വിവരം. വിദേശ ജിഹാദികളുമായി ഒന്നിച്ചാണ് അല്‍ ക്വെയ്ദയുടെ നീക്കം.
യുഎസ്-ബ്രിട്ടീഷ് സേന ഇറാഖ് വിടുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമായേക്കില്ലെന്നും ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications