ശില്പഷെട്ടിയുടെ മാതാപിതാക്കള്‍ക്ക് കുറ്റപത്രം
സൂറത്ത്: വാടകഗുണ്ടകളെ ഉപയോഗിച്ച് വസ്ത്രവ്യാപാരിയില്‍ നിന്ന് പണം ഈടാക്കാന്‍ ശ്രമിച്ച കേസില്‍ ബോളിവുഡ് നടി ശില്പഷെട്ടിയുടെ അച്ഛനമ്മമാര്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്കി.
പങ്കജ് അഗര്‍വാള്‍ എന്ന സാരി ഉടമയില്‍ നിന്നാണ് കിട്ടാനുള്ള പണം ഈടാക്കാന്‍ ശില്പ ഷെട്ടിയുടെ അച്ഛന്‍ സുരേന്ദ്രഷെട്ടിയും അമ്മ സുനന്ദ ഷെട്ടിയും ഗുണ്ടകളുടെ സഹായം തേടിയത്. സുരേന്ദ്രയ്ക്കും സുനന്ദയ്ക്കും പുറമെ ഷെട്ടി കുടുംബത്തിന്റെ മുന്‍ ഡ്രൈവര്‍ ദിലീപ് പല്‍സേക്കര്‍, ഹോട്ടലുടമ കെ. പത്മനാഭന്‍, ദിനേഷ് റായി എന്നിവരും പ്രതികളാണ്.
അഗര്‍വാളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസില്‍ സുരേന്ദ്രഷെട്ടിയ്ക്കും സുനന്ദ ഷെട്ടിയ്ക്കും ജാമ്യംനല്കിയിരുന്നു.












Click it and Unblock the Notifications