തണ്ടൂരി കേസിന്റെ വിധി മാറ്റി വച്ചു
ന്യൂഡല്‍ഹി: നൈനസാഹ്നി വധക്കേസില്‍ വിധി പറയുന്നത് ഡല്‍ഹിയിലെ വിചാരണക്കോടതി വീണ്ടും മാറ്റി. ഇരു വിഭാഗം അഭിഭാഷകരുടെയും വാദം കേട്ട ശേഷമാണ് ജഡ്ജി ജി.പി. തരേജ വിധി പറയല്‍ വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്.
വിധി നവംബര്‍ അഞ്ച് ബുധനാഴ്ച പ്രഖ്യാപിയ്ക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച വിധി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. അതാണ് വീണ്ടും നീട്ടി വച്ചത്.
കേസിലെ മുഖ്യപ്രതി സുശീല്‍ ശര്‍മ്മയ്ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എല്‍. അലുവാലിയ ആവശ്യപ്പെട്ടു. ഏത് ശിക്ഷയും സ്വീകരിയ്ക്കാന്‍ തയാറാണെന്നായിരുന്നു സുശീലിന്റെ അഭിഭാഷകന്‍ പറഞ്ഞത്.
എന്നാല്‍ കേസില്‍ ഇപ്പോള്‍തന്നെ എട്ടരവര്‍ഷം ജയില്‍ വാസം അനുഭവിച്ച തന്നെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് മറ്റൊരു പ്രതിയായ കേശവ് കുമാര്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications