ആന്റണി സോണിയയെ കണ്ടു
ദില്ലി: മുഖ്യമന്ത്രി ആന്റണിയും എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയും ദില്ലിയില്‍ ചര്‍ച്ച നടത്തി.
നവമ്പര്‍ ആറ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ന് തുടങ്ങിയ ചര്‍ച്ച മുക്കാല്‍ മണിയ്ക്കൂറോളം നീണ്ടു. നിയമസഭയില്‍ വിശ്വാസപ്രമേയം കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു ചര്‍ച്ചയിലെ മുഖ്യവിഷയം എന്നറിയുന്നു.
സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന നിര്‍ബന്ധബുദ്ധി ആന്റണിയ്ക്കുണ്ട്. എ ഗ്രൂപ്പിന്റെ തീരുമാനവും ഇത് തന്നെയാണ്. പക്ഷെ നവമ്പര്‍ ഏഴ് വെള്ളിയാഴ്ച മുസ്ലിം ലീഗ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുകയാണ്. അതിലെ തീരുമാനം കൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നറിയുന്നു. കാരണം വിശ്വാസ വോട്ട് തേടുകയാണെങ്കില്‍ ഹൈക്കമാന്റിന് വിപ്പ് പുറപ്പെടുവിക്കേണ്ടിവരും. ഇതിനോട് ഐ ഗ്രൂപ്പ് എങ്ങിനെ പ്രതികരിയ്ക്കുമെന്ന് അറിയില്ല എന്നതും ഹൈക്കമാന്റിനെ കുഴക്കുന്നുണ്ട്.












Click it and Unblock the Notifications