യുഡിഎഫ് തീരുമാനിയ്ക്കട്ടെ: ആന്റണി
ദില്ലി: നിയമസഭയില്‍ വിശ്വാസവോട്ട് തേടണോ എന്ന കാര്യം യുഡിഎഫ് തീരുമാനിയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
നവമ്പര്‍ ആറ് വ്യാഴാഴ്ച ദില്ലിയില്‍ സോണിയാഗാന്ധിയെ കണ്ട് പുറത്ത് വന്നശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭ വിളിയ്ക്കണോ വിശ്വാസവോട്ട് തേടണോ എന്ന കാര്യം യുഡിഎഫ് ആദ്യം തീരുമാനമെടുക്കട്ടെ. യുഡിഎഫിലെ എല്ലാ പാര്‍ട്ടികളും തമ്മില്‍ ഇക്കാര്യത്തില്‍ പരസ്പരധാരണയുണ്ടാവുകയാണ് വേണ്ടത്. - ആന്റണി പറഞ്ഞു.
നിയമസഭ വിളിയ്ക്കുന്ന കാര്യം നവമ്പര്‍ 12ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിയ്ക്കും. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് തെരുവില്‍ ഒരു പ്രതികരണം പറയില്ല. യുഡിഎഫ് ശിഥിലമാകില്ല എന്നാണ് തന്റെ വിശ്വാസം. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ അധികാരം അട്ടിമറിയ്ക്കാമെന്ന സിപിഎമ്മിന്റെ ദില്ലിയിലെ ദിവാസ്വപ്നങ്ങള്‍ നടക്കില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട് പോരാട്ടം നടക്കുന്നതിനിടയില്‍ സര്‍ക്കാരിലെ കോണ്‍ഗ്രസ് വിഭാഗത്തിന്റെ ഒരു ഘടകത്തിന് സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ പച്ചക്കൊടി കാട്ടിയതിന് സിപിഎം ദു:ഖിക്കേണ്ടിവരും. - ആന്റണി പറഞ്ഞു.












Click it and Unblock the Notifications