വടകരയില്‍ എ-ഐ സംഘട്ടനം
വടകര: കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായ കയ്യാങ്കളിയിലേക്ക് നീങ്ങുന്നു. വടകരയില തിരുവള്ളൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ളിയില്‍ ആണ് കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഒരു പ്രവര്‍ത്തകന് കത്തിക്കുത്തേല്ക്കുകയും ചെയ്തു.
കോട്ടപ്പള്ളി കൃഷ്ണവിഹാറില്‍ പ്രമോദിനാ(30)ണ് കുത്തേറ്റത്. പ്രമോദ് ഇപ്പോള്‍ വടകരയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘട്ടനത്തിനിടയില്‍ പരിക്കേറ്റ ഐ വിഭാഗം പ്രവര്‍ത്തകന്‍ തെക്കേടത്ത് ആരതി നാരായണനെ(48) വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഐ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള കോട്ടപ്പള്ളി ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച കുഞ്ഞിരാമന്‍നമ്പ്യാര്‍ അനുസ്മരണ ചടങ്ങിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. യോഗസ്ഥലത്തുകൂടെ ബൈക്കില്‍ പോകുകയായിരുന്ന പ്രമോദ് ബൈക്കിന്റെ ഹോണ്‍ മുഴക്കി യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് സംഘര്‍ഷം തുടങ്ങിയത്. കോട്ടപ്പള്ളിയില്‍ നവമ്പര്‍ ഏഴ് വെള്ളിയാഴ്ച എ ഗ്രൂപ്പിന്റെ യോഗം നടക്കും. ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ പൊലീസ് കാവലുണ്ട്.












Click it and Unblock the Notifications