ഗള്‍ഫില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ തിരിച്ച് വിട്ടു
കൊച്ചി: ഗള്‍ഫില്‍ നിന്ന് നെടുമ്പാശേരിയിലേയ്ക്കുള്ള മൂന്ന് വിമാനങ്ങള്‍ നവംബര്‍ ആറ് വ്യാഴാഴ്ച തിരിച്ച് വിട്ടു. നെടുമ്പാശ്ശേരിയില്‍ മൂടല്‍ മഞ്ഞ് കണ്ടതിനാലാണ് വിമാനങ്ങള്‍ തിരിച്ച് വിട്ടത്.
ബഹറിനില്‍ നിന്നുള്ള ഗള്‍ഫ് എയറിന്റെ വിമാനം, മസ്കറ്റില്‍ നിന്നുള്ള ഒമാന്‍ എയറിന്റെ വിമാനം എന്നിവ തിരുവനന്തപുരത്തേയ്ക്കാണ് തിരിച്ച് വിട്ടത്. ബഹറിനില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാനം കോഴിക്കോട്ടേയ്ക്ക് തിരിച്ച് വിട്ടു.
തിരുവനന്തപുരത്തേയ്ക്ക് പോയ വിമാനങ്ങള്‍ രാവിലെ പത്ത് മണിയോടെ കൊച്ചിയിലെത്തി.












Click it and Unblock the Notifications