ജയപാലപ്പണിക്കര്‍ അന്തരിച്ചു
കൊല്ലം: ചിത്രകാരനും ശില്പിയുമായ ജയപാലപ്പണിക്കര്‍(65) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നവമ്പര്‍ അഞ്ച് ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
മരണസമയത്ത് ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു. നാമഗിരിയാണ് ഭാര്യ. മക്കള്‍ : കല, ലയ. മരുമകന്‍: സുനില്‍ദത്ത്.
കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയപാലപ്പണിക്കരെ രണ്ടാഴ്ച മുമ്പാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെ ആരോഗ്യനില വഷളായി.
കൊല്ലത്തിനടുത്ത് പെരിനാട് കൊച്ചുകുഞ്ഞിന്റേയും കല്ല്യാണിയമ്മയുടേയും മകനായി ജനിച്ച ജയപാലപ്പണിയ്ക്കര്‍ മദ്രാസ് കോളജ് ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സില്‍ നിന്നു പെയിന്റിങ്ങില്‍ ഡിപ്ലോമ നേടി. കെ.സി.എസ്. പണിക്കരുടെ ശിഷ്യനായിരുന്നു. മദ്രാസ് ചോളമണ്ഡലം കലാകാരഗ്രാമം നിര്‍മ്മിയ്ക്കാന്‍ മുന്‍കയ്യെടുത്തു. മൂന്ന് തവണ കേരള ലളിതകലാഅക്കാദമി പുരസ്കാരം ലഭിച്ചു. 1989ല്‍ കേന്ദ്രലളിതകലാ അക്കാദമി അവാര്‍ഡും ലഭിച്ചു. ഒട്ടേറെ ദേശീയ-വിദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.












Click it and Unblock the Notifications