Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുനേതാക്കള്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: ഇടതുമുന്നണി നേതാക്കള്‍ നവമ്പര്‍ ആറ് വ്യാഴാഴ്ച ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്തിനെ കണ്ടു.

വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെടാനായിരുന്നു ഇടുതമുന്നണി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.

സഭ വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെടാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്ത് പറഞ്ഞതായി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിയ്ക്കില്ലെന്നു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് ധൃതിയാണെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും വിഎസ് വിശദമാക്കി.

ഇതേ ആവശ്യം ഉന്നയിച്ച് ഗവര്‍ണറെ കാണുന്ന കാര്യം ഐ വിഭാഗം നേതാക്കളും ആലോചിയ്ക്കുന്നുണ്ട്. ഐ വിഭാഗവുമായി രഹസ്യമായി കൂടി ആലോചിച്ചാണ് ഇടതുമുന്നണി ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചതെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+