സഭ ചേരട്ടെ, ഭൂരിപക്ഷം തെളിയിക്കാം: വക്കം
തിരുവനന്തപുരം: ആന്റണി സര്‍ക്കാരിന്റെയും തന്റെയും ഭൂരിപക്ഷം നിയമസഭ ചേരുമ്പോള്‍ തെളിയിക്കാമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.
നവമ്പര്‍ ആറ് വ്യാഴാഴ്ച വാര്‍ത്താലേഖകരോട് പ്രതികരിയ്ക്കുകയായിരുന്നു സ്പീക്കര്‍ വക്കം പുരുഷോത്തമന്‍. ഗവര്‍ണറെ കാണാന്‍ നിയമസഭാ അംഗങ്ങള്‍ക്ക് അധികാരമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കര്‍ക്കെതിരായ അവിശ്വാസമോ സര്‍ക്കാരിനുള്ളവിശ്വാസമോ ഏത് ആദ്യം പരിഗണിയ്ക്കണമെന്ന കാര്യം മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിയ്ക്കും. സര്‍ക്കാരാണ് അജണ്ട തീരുമാനിയ്ക്കേണ്ടത്. തനിയ്ക്കെതിരെ അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസിലെ ഒരു വിഭാഗം മുന്‍കയ്യെടുക്കുന്നതിനെതിരെ താന്‍ ആര്‍ക്കും പരാതി നല്കില്ലെന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു.












Click it and Unblock the Notifications