വിശ്വാസവോട്ട് തേടണം: സുധീരന്‍
ദില്ലി: കോണ്‍ഗ്രസിലെ പ്രതിസന്ധി പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നം എന്ന സ്ഥിതി മാറി സംസ്ഥാനത്തെ ബാധിയ്ക്കുന്ന വിഷയമായിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന് വി.എം. സുധീരന്‍ എംപി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുമായി സുധീരന്‍ ചര്‍ച്ച നടത്തി. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് ഒരു കൂട്ടരും ഇല്ലെന്ന് മറ്റൊരു കൂട്ടരും പറയുമ്പോള്‍ ജനങ്ങളുടെ മുമ്പിലുണ്ടാകുന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നത് വിശ്വാസവോട്ടിലൂടെയാണ്. - സുധീരന്‍ പറഞ്ഞു.
വിശ്വാസവോട്ട് തേടുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് താന്‍ സോണിയാഗാന്ധിയോട് അഭ്യര്‍ത്ഥിച്ചത്. വിശ്വാസവോട്ടെടുപ്പില്‍ ആന്റണിയ്ക്ക് ജയിക്കാനാവുമെന്നാണ് വിശ്വാസം. പത്തുവര്‍ഷം മുമ്പ് ഞാനും ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രയോജനരഹിതമായ ഒരു പണിയാണത്. ഒരു നയവും പ്രത്യയശാസ്ത്രവും കാഴ്ചപ്പാടും അതിന് പിന്നിലില്ല. പുതിയ സ്ഥാനങ്ങള്‍ താന്‍ സ്വീകരിയ്ക്കുന്ന പ്രശ്നമില്ലെന്നും സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications