Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് ഇസ്ലാമാബാദിലേയ്ക്ക് മാറുന്നു

ഇസ്ലാമാബാദ്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം താവളം മാറ്റുന്നു. ഇതുവരെ കറാച്ചിയില്‍ താമസിച്ചിരുന്ന ദാവൂദ് ഇസ്ലാമാബാദിലേയ്ക്ക് താമസം മാറ്റാനായി തയ്യാറെടുക്കുകയാണെന്ന് പാകിസ്ഥാനിലെ തന്നെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ പറയുന്നു.

തന്റെ അനുയായികളുമായി പ്രവര്‍ത്തന മണ്ഡലം ഇസ്ലാമാബാദിലേയ്ക്ക് മാറ്റുന്ന തിരക്കിലാണ് ഇപ്പോള്‍ ദാവൂദ് ഇബ്രാഹിം. ദാവൂദിനെ ആഗോള ഭീകരനായി ഈയിടെയാണ് യു എസ് പ്രഖ്യാപിച്ചത്. കറാച്ചിയിലാണ് ഈയാളുടെ താമസമെന്നും മറ്റും യു എസ് തന്നെ അന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനെ പാകിസ്ഥാന്‍ നിഷേധിയ്ക്കുകയാണ് ചെയ്തത്. യു എസിന്റെ ഈ വെളിപ്പെടുത്തലാണത്രെ ഈ താമസം മാറ്റത്തിന് കാരണം.

നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാനിലെ ഹെറാള്‍ഡ് എന്ന വാരികയാണ് ദാവൂദ് താമസം മാറ്റുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. യു എസിലെ ഡബ്ലിയു ടി ആക്രമണത്തിന് ശേഷം ഭീകരന്മാരെ കണ്ടെത്താനായി അമേരിയ്ക്ക ശക്തമായ വേട്ട നടത്തിയതുകൊണ്ട് താല്കാലികമായി കറാച്ചിയില്‍ നിന്ന് ദാവൂദ് മാറിയിരുന്നു.

കറാച്ചിയിലുള്ള വീട് വില്‍ക്കാനുള്ള ശ്രമത്തിലാണ് ദാവൂദ് ഇപ്പോള്‍. പകരം ഇസ്ലാമാബാദില്‍ വീട് വാങ്ങാനും ശ്രമിയ്ക്കുന്നുണ്ട്.

ദാവൂദ് ആഗോള തീവ്രവാദി ആണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കറാച്ചി വിലാസമുള്ള ദാവൂദിന്റെ പാസ്പോര്‍ട്ടും യു എസ് തെളിവായി പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് വേണ്ട നടപടി സ്വീകരിയ്ക്കാനായി ഐക്യരാഷ്ട്രസഭയോട് യു എസ് ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രശ്നത്തില്‍ നിന്ന് ഒഴിവാകാനായാണ് ദാവൂദിന്റെ താവളം മാറ്റമെന്നാണ് കരുതുന്നത്. യു എസ് നല്‍കിയ തെളിവുകള്‍ അപ്പാടെ കള്ളമാണെന്ന് പാകിസ്ഥാന്‍ അന്ന് തന്നെ അഭിപ്രായപ്പെട്ടിരുന്നു.

പാകിസ്ഥാന്‍ നടത്തുന്ന പല ക്രമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ദാവൂദിനും പങ്കുണ്ടെന്നാണ് അന്താരാഷ്ട്ര ഭീകര നിരീക്ഷണ ഏജന്‍സികളും ഇന്ത്യയും കരുതുന്നത്. പാകിസ്ഥാന് കൊറിയയില്‍ നിന്ന് അനധികൃതമായി യുറേനിയവും മറ്റും കിട്ടുന്നത് ദാവൂദിന്റെ കപ്പലുകളില്‍ കൂടിയാണ്. പണം പെരുപ്പിയ്ക്കുക, ഇന്ത്യയിലേയ്ക്ക് നേപ്പാള്‍ വഴിയും നേരിട്ടും കള്ളനോട്ട് പ്രചരിപ്പിയ്ക്കുക എന്നിവയ്ക്കും പാകിസ്ഥാന്‍ ദാവൂദിനെ ഉപയോഗിയ്ക്കുന്നുണ്ട്. ഇതിനായാണ് ദാവൂദിനെ പാകിസ്ഥാന്‍ സംരക്ഷിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+