കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക: റെനിലിന് യുഎസ് പിന്തുണ

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ശ്രീലങ്കയുടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സമാധാന ശ്രമങ്ങള്‍ക്ക് യുഎസ് പിന്തുണ പ്രഖ്യാപിച്ചു. എല്‍ടിടിഇയുമായി സമാധാനം സ്ഥാപിയ്ക്കുന്ന ദൗത്യത്തില്‍ എല്ലാ പിന്തുണയും നല്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് അറിയിച്ചു.

തനിയ്ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധിയെ തരണം ചെയ്യുമെന്നും യുഎസില്‍ പര്യടനം നടത്തുന്ന റെനില്‍ വിക്രമസിംഗെ പറഞ്ഞു. അതേ സമയം ശ്രീലങ്കയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യാപാര ഉപരോധം പിന്‍വലിയ്ക്കാന്‍ യുഎസ് തയ്യാറായിട്ടില്ല. ആഭ്യന്തരപ്രശ്നങ്ങള്‍ തുടരുന്നതിനാലാണ് ഇതെന്ന് യുഎസ് പറഞ്ഞു.

ശ്രീലങ്കയില്‍ ഇപ്പോള്‍ സൈന്യത്തിന്റെ പിന്തുണ ചന്ദ്രിക ഉറപ്പാക്കിയിരിക്കുകയാണ്. പ്രതിസന്ധി ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ വീണ്ടും ശ്രീലങ്ക ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കും. കാരണം പാര്‍ലമെന്റില്‍ ചന്ദ്രികയ്ക്കോ റെനില്‍ വിക്രമസിംഗെയ്ക്കോ കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ഇനിയും ഒരു പൊതുതിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ അത് എല്‍ടിടിഇയ്ക്കായിരിക്കും ഗുണം ചെയ്യുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X