കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ടെല്‍ റീചാര്‍ജ് കൂപ്പണ്‍ ഇറക്കി

  • By Staff
Google Oneindia Malayalam News

ചെന്നൈ: എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആള്‍ ഇന്ത്യാ റീചാര്‍ജ് കൂപ്പണ്‍ പുറത്തിറക്കി.

റീചാര്‍ജ് കൂപ്പണിന്റെ വില 810 രൂപയാണ്. 600 രൂപയുടെ സംസാര സമയമുള്ള ഈ കൂപ്പണ്‍ 45 ദിവസം ഉപയോഗിക്കാം.

പ്രീപെയ്ഡ് കസ്റമര്‍ക്ക് റീചാര്‍ജിംഗിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതായി മൊബിലിറ്റി, ഭാരതി ടെലിവെന്റേഴ്സ് പ്രസിഡന്റ് മനോജ് കൊഹ്ലി അറിയിച്ചു. ഈ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഒരു എസ്എംഎസ് സന്ദേശം വഴിയോ എടിഎം കൗണ്ടര്‍ ഉപയോഗിച്ചോ റീചാര്‍ജിംഗ് നടത്താവുന്നതാണ്. ഇതിനായി സിറ്റിബാങ്ക്, എച്ച്ഡിഎഫ്സി, യുടിഐ, ഐഡിബിഐ, എസ്ബിഐ എന്നീ ബാങ്കുകളുമായി എയര്‍ടെല്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

ടെലികോം അടിസ്ഥാനസൗകര്യ വികസനത്തിന് ഭാരതി ഈ സാമ്പത്തിക വര്‍ഷം 1600 കോടി രൂപ നിക്ഷേപിക്കുമെന്ന് കൊഹ്ലി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X