തിരഞ്ഞെടുപ്പ്: വിജ്ഞാപനമായി
ദില്ലി: നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നവംബര്‍ ഏഴ് വെള്ളിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ദില്ലി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ്നടക്കുന്നത്.
മിസോറാമില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നവംബര്‍ 20നാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നവംബര്‍ 14 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. നവംബര്‍ 15ന് പത്രികകള്‍ പരിശോധിക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 17 ആണ്.
മിസോറാമില്‍ വോട്ടെണ്ണല്‍ ഡിസംബര്‍ രണ്ടിനും മറ്റ് നാല് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ നാലിനും നടക്കും.












Click it and Unblock the Notifications