ഗൗരിയമ്മ കരുണാകരനെ കണ്ടു
തിരുവനന്തപുരം: കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ നവമ്പര്‍ ഏഴ് വെള്ളിയാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ കണ്ട് ചര്‍ച്ച നടത്തി.
ഗൗരിയമ്മയുടെ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം കല്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയ്ക്ക് കോണ്‍ഗ്രസ് ഒഴികെയുള്ള യുഡിഎഫ് ഘടകകക്ഷികള്‍ യോഗം ചേരാനിരിക്കുകയാണ്.
യുഡിഎഫിലെ ഏറ്റവും പ്രായംകൂടിയ നേതാവ് എന്ന നിലയ്ക്കാണ് ഗൗരിയമ്മയുടെ വീട്ടില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. ആന്റണി മന്ത്രിസഭ നേരിടുന്ന പ്രതിസന്ധികള്‍ നീക്കാന്‍ അടിയന്തരനടപടി കൈക്കൊള്ളാനാണ് ഈ യോഗം. ഇതിനിടെ ആന്റണിയ്ക്ക് പകരം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ട് പ്രശ്നം പരിഹരിയ്ക്കാന്‍ മുസ്ലിംലീഗ് ആലോചിക്കുന്നതായി അറിയുന്നു.












Click it and Unblock the Notifications