ഗുരുവായൂര്‍ ക്ഷേത്രം ചിക്കാഗോയില്‍
കൊല്ലം: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ അമേരിക്കയിലെ ചിക്കോഗോയില്‍ ശ്രീകൃഷ്ണക്ഷേത്രം നിര്‍മിക്കുമെന്ന് ആര്‍. കെ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രനിര്‍മാണത്തിന് അനുമതി കിട്ടിക്കഴിഞ്ഞു. ചിക്കാഗോയില്‍ 40 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ മാതൃക നിര്‍മിച്ചുവരികയാണ്. ക്ഷേത്രത്തോട് അനുബന്ധിച്ച് ക്ഷേത്രക്കുളം, ഓഡിറ്റേറിയം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ക്ഷേത്രസമുച്ചയം. വാസ്തുശില്പവിദഗ്ധനായ കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിന് രൂപകല്പന നല്‍കുന്നത്.
ആര്‍. കെ. ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ക്ഷേത്രനിര്‍മാണം നടക്കുന്നത്. 40 കോടി രൂപയാണ് ചെലവ്.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ സില്‍വര്‍ ജൂബിലി സമ്മേളനം 2004 ജൂലൈയില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ആര്‍. കെ. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍. കെ. നായര്‍, ട്രസ്റി പി. എസ്. നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications