Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ. അച്യുതന്‍ എം.എല്‍.എ. കരുണാകരപക്ഷത്തേക്ക്

തിരുവനന്തപുരം: എ വിഭാഗത്തില്‍ നിന്നും എം എല്‍ എ മാര്‍ കാലുമാറുന്നെന്ന് അഭ്യൂഹം. ചിറ്റൂര്‍ എം.എല്‍.എ. കോണ്‍ഗ്രസ്സിലെ കെ. അച്യുതന്‍ കരുണാകരപക്ഷത്തേക്ക് നീങ്ങുന്നതായാണ് അഭ്യൂഹം പരന്നിരിയ്ക്കുന്നത്.

എന്നാല്‍ അച്യുതന്റെ വരവ് കൊണ്ട് ഐ വിഭാഗത്തിലെ എം എല്‍ എ മാരുടെ എണ്ണം കൂടുന്നില്ല. ഐ വിഭാഗത്ത് നിന്ന് അങ്കമാലി എം എല്‍ എ പി ജെ ജോയി കാല് മാറിയതാണ് ഇതിന് കാരണം. ജോയി കാല് മാറിയതായി ഐ വിഭാഗം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. നവംബര്‍ ഏഴിനാണ് ഐ വിഭാഗം നേതൃത്ത്വം ജോയി ഗ്രൂപ്പ് വിട്ടതായി സ്ഥിരീകരിച്ചത്.

ഇതുവരെ കരുണാകര വിരുദ്ധ ചേരിയിലായിരുന്നു ചിറ്റൂര്‍ എം എല്‍ എ ആയ കെ. അച്യുതന്‍. ഇദ്ദേഹം കഴിഞ്ഞ ദിവസം കരുണാകരനെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്താണ് ശരിയായ അവസ്ഥ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കരുണാകരനെ കണ്ടതില്‍ വിശേഷിച്ച് ഒന്നുമില്ല. അദ്ദേഹം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു, പോയി കണ്ടു. അത്രമാത്രം -എന്നാണ് അച്യുതന്‍ പറയുന്നത്. ആന്റണിയില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന നിവേദനത്തില്‍ ഒപ്പിട്ടെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

എന്നാലും അച്യുതന്‍ കരുണാകരനോട് അടുപ്പം കാണിയ്ക്കുന്നെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാവുന്നുണ്ട്. ആന്റണിയെ അധികാരത്തില്‍നിന്നിറക്കാന്‍ ഞാനില്ല. എന്നാല്‍ കരുണാകരന്‍ മന്ത്രിസഭ രൂപീകരിച്ചാല്‍ പിന്താങ്ങുകയും ചെയ്യും. പ്രതിപക്ഷത്തിരിക്കാന്‍ ഞാനില്ല-അച്യുതന്‍ പറയുന്നു.

തന്റെ നിയോജകമണ്ഡലമായ ചിറ്റൂരില്‍ ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരുണാകരപക്ഷത്താണെന്നും അച്യുതന്‍ പറഞ്ഞു.

ആന്റണിയെപ്പോലെ കരുണാകരനും കോണ്‍ഗ്രസ്സുകാരനാണ്. മുതിര്‍ന്ന നേതാവുമാണ്. അദ്ദേഹം മന്ത്രിസഭ രൂപീകരിച്ചാല്‍ പിന്തുണയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് അച്യുതന്‍ പറഞ്ഞു. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുവരെ പാലക്കാട്ട് നിന്ന് ഒരു ഐ വിഭാഗം എം എല്‍ എ ഉണ്ടായിരുന്നില്ല. അച്യുതനെ കിട്ടിയതോടെ ഈ കുറവ് ഐ വിഭാഗം പരിഹരിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+