വിശ്വാസവോട്ട് തേടിയാല്‍ പിളര്‍പ്പ്: മുരളി
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ വിശ്വാസവോട്ട് തേടിയാല്‍ കോണ്‍ഗ്രസ് പിളരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
നവമ്പര്‍ ഏഴ് വെള്ളിയാഴ്ച വാര്‍ത്താ ലേഖരുമായി സംസാരിക്കുകയായിരുന്നു മുരളി. വിശ്വാസവോട്ട് തേടാനുള്ള നീക്കവുമായി മുന്നോട്ടുപോയാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് മുഖ്യമന്ത്രി എ. കെ. ആന്റണിയായിരിക്കും പൂര്‍ണ ഉത്തരവാദി.
വിശ്വാസപ്രമേയം പരിഗണിക്കുന്നതിന് മുമ്പ് സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയമാണ് നിയമസഭയില്‍ പരിഗണിക്കേണ്ടത്.
വിശ്വസവോട്ട് തേടാനാണ് അദ്ദേഹത്തിന്റെ നീക്കമെങ്കിലും ഹൈക്കമാന്റ് അതിന് അനുമതി നല്‍കണമെന്നില്ലെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications