നെല്ലിയാമ്പതിയിലെ ആദിവാസികളെ കുടിയൊഴിപ്പിക്കണം
പാലക്കാട്: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ കൃഷിവകുപ്പിന്റെ കീഴിലുള്ള ഓറഞ്ച്തോട്ടം കയ്യേറി കുടില്‍കെട്ടി താമസിക്കുന്ന ആദിവാസികളെ എത്രയും പെട്ടെന്ന് കുടിയൊഴിപ്പിക്കണമെന്ന് കൃഷിവകുപ്പ്.
ഒക്ടോബര്‍ 19ന് ബന്ധപ്പെട്ട വകുപ്പുമേധാവികളുടെ യോഗത്തിലാണ് ആദിവാസികളെ ഉടന്‍ കുടിയൊഴിപ്പിക്കണമെന്ന് കൃഷിമന്ത്രി ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച നിര്‍ദേശം കളക്ടര്‍ക്കും മറ്റും എത്തിയിട്ടുണ്ട്.
മുത്തങ്ങ സംഭവം നടന്നതിന് തൊട്ട് പിന്നാലേയാണ് നെല്ലിയാംപതിയിലെ ഓറഞ്ച് തോട്ടത്തില്‍ ആദിവാസികള്‍ കുടിയേറിയത്. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ നേതൃത്ത്വത്തിലുള്ള ആദിവാസി സംഘടനയിലെ പ്രവര്‍ത്തകരാണ് ഇവിടെ കുടിയേറ്റം നടത്തിയത്. സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിയ്ക്കാത്തതുകൊണ്ട് അവര്‍ സ്വൈരമായി അവിടെ കഴിയുകയാണ്.
പട്ടയം നല്‍കുക, ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓറഞ്ചുഫാമിലെ പുല്‍മേട്ടില്‍ 281 ദിവസമായി 186 ആദിവാസി കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം ചെയ്യുകയാണ്. ആദിവാസികള്‍ കയ്യേറിയ സ്ഥലത്ത് കൃഷിവകുപ്പ് ഫ്ലോറി ക്ലബ് രൂപീകരിച്ച് പൂകൃഷിയും വാനിലകൃഷിയും നടത്താന്‍ പദ്ധതി തയ്യാറായിട്ടുണ്ട്. ഇതിനുവേണ്ടിയാണ് ഉടന്‍ ആദിവാസികളെ ഒഴിപ്പിക്കണമെന്ന് കൃഷിവകുപ്പ് ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെ കൈയേറിയവരെ ഒഴിപ്പിയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞ നിലപാട് എടുക്കുന്നതിനാലാണ് കൃഷി വകുപ്പ് ഇപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്. എന്നാല്‍ കുടിയൊഴിപ്പിക്കല്‍ എത്രത്തോളം ഫലപ്രദമായി നടത്താന്‍ കഴിയും എന്ന കാര്യത്തില്‍ ജില്ലാ അധികൃതര്‍ക്ക് നിശ്ചയമില്ല. അതിനിടെ ഇറക്കിവിടുന്ന ആദിവാസികള്‍ക്ക് പോത്തുണ്ടിയിലും നെല്ലിയാമ്പതിയിലുംതന്നെ പകരം ഭൂമി നല്‍കാനുള്ള നടപടികളും സജീവമായിട്ടുണ്ട്. ഇതിന് സ്ഥലമെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.












Click it and Unblock the Notifications