Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദല്‍ സര്‍ക്കാരിന് ശ്രമിക്കുന്നവര്‍ക്ക് ജനപിന്തുണയുണ്ട്: പാലോളി

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ ജനവിധി ആന്റണി എന്ന ഒരു വ്യക്തിയ്ക്ക് അനുകൂലമായി മാത്രമായിരുന്നില്ലെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.

അതുകൊണ്ട് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അനുകൂല ജനവിധി നേടിയവരാണ് ബദല്‍ സര്‍ക്കാരിനുവേണ്ടി ശ്രമിക്കുന്നത്. ഇടതുമുന്നണിയ്ക്ക് ജനങ്ങള്‍ തന്ന വിധി പ്രതിപക്ഷത്തിരിയ്ക്കാനാണ്. അത് മാനിച്ച് മുന്നണി പ്രതിപക്ഷത്ത് തന്നെ ഇരിയ്ക്കുകയും ചെയ്യും.

കഴിഞ്ഞ നായനാര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടത്തിയ ആന്റണിയ്ക്ക് ഇപ്പോള്‍ പുതിയ വെളിപാട് ഉണ്ടായതെങ്ങനെ എന്നും പാലൊളി ചോദിച്ചു. ചില കക്ഷികളെ സ്വാധീനിക്കാന്‍ അന്ന് ശ്രമമുണ്ടായി. പാലൊളി പറഞ്ഞു.

ബദല്‍സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സി.പി.എം. ചരടുവലി നടത്തുന്നുവെന്ന ആരോപണം തെളിയിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. സി.പി.എമ്മിനെതിരെ ആന്റണി പറഞ്ഞുകൊണ്ടിരിക്കുന്നത് അസംബന്ധമാണെന്ന് പാലോളി പറഞ്ഞു. നിയമസഭയില്‍ നൂറുപേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന ആന്റണി 40 അംഗങ്ങള്‍ മാത്രമുള്ള ഇടതുമുന്നണിയെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+