ഘടകകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണിയിലെ കോണ്‍ഗ്രസ് ഒഴികെയുള്ള ഘടക കക്ഷികള്‍ നവംബര്‍ ഏഴ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. വൈകുന്നേരം മന്ത്രി കെ.ആര്‍. ഗൗരിയമ്മയുടെ വസതിയിലാണ് യോഗം.
ഗൗരിയമ്മ വൈകുന്നേരം നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തുന്ന ഘടകകക്ഷി നേതാക്കള്‍ മാറിയിരുന്ന് പ്രത്യേകം ചര്‍ച്ച നടത്തും. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ ദില്ലിയില്‍ ഹൈക്കമാന്റിനെ അറിയിക്കും.
മുസ്ലിം ലീഗാണ് ചര്‍ച്ചയ്ക്ക് മുന്‍കയ്യെടുക്കുന്നത്. മുസ്ലിംലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. യുഡിഎഫിന് കോട്ടംവരാത്ത വിധം കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനാണ് ശ്രമം.
പക്ഷെ നവമ്പര്‍ 19ന് മുമ്പ് വിശ്വാസവോട്ട് തേടി കരുണാകരപക്ഷത്തിനെതിരെ ശക്തിതെളിയിക്കുക എന്ന എ വിഭാഗത്തിന്റെ നീക്കത്തെ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് നേതാവ് മാണിയും അനുകൂലിയ്ക്കുന്നില്ല. വിശ്വാസപ്രമേയം പാസായാലും അത് കോണ്‍ഗ്രസിലെ പിളര്‍പ്പിന് വഴിവയ്ക്കും എന്നതാണ് അവര്‍ കാണുന്ന ദോഷം. എന്തായാലും ഹൈക്കമാന്റ് മുന്‍കയ്യെടുത്ത് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അവസാനവട്ടശ്രമം നടത്തണം എന്ന ആവശ്യമായിരിക്കും ഘടകക്ഷികള്‍ ഉന്നയിക്കുക എന്നറിയുന്നു.












Click it and Unblock the Notifications