Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ചൈനയേക്കാള്‍ മുന്നില്‍: മൂര്‍ത്തി

ബീജിംഗ്: സോഫ്റ്റ്വെയര്‍ രംഗത്ത് ഇന്ത്യ ചൈനയേക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി. ഇന്ത്യ ഒന്നും ചെയ്യാതിരുന്നാല്‍ മാത്രമേ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ചൈനയ്ക്ക് ഇന്ത്യയെ സോഫ്റ്റ്വെയര്‍ മേഖലയില്‍ മറികടക്കാനാവൂ എന്നും നാരായണമൂര്‍ത്തി പറഞ്ഞു.

ചൈനയില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ബിസിനസ്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ നാരായണമൂര്‍ത്തി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. അതേ സമയം സാമ്പത്തിക മേഖലയിലും സാമൂഹ്യരംഗത്തും ചൈന ഇന്ത്യയേക്കാള്‍ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനികള്‍ ചൈനയുടെ മേലുള്ള മേല്‍കൈ വിജയകരമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കാരണം ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തുറന്ന മനസ്സും ആത്മവിശ്വാസവുമുണ്ട്. - അദ്ദേഹം പറഞ്ഞു.

2004 ജനവരിയില്‍ ഷാംഗ്ഹായില്‍ ഇന്‍ഫോസിസ് സോഫ്റ്റ്വെയര്‍ വികസന കേന്ദ്രം തുറക്കുമെന്നും നാരായണമൂര്‍ത്തി പറഞ്ഞു. ഏഷ്യാ-പസഫിക് പ്രദേശത്തെ ഹബായി ഈ കേന്ദ്രം പ്രവര്‍ത്തിയ്ക്കും. ചൈനയിലെ കമ്പനികള്‍ക്കും ചൈനയില്‍ പ്രവര്‍ത്തിയ്ക്കുന്ന വിദേശകമ്പനികള്‍ക്കും വേണ്ട സോഫ്റ്റ്വെയര്‍ സേവനമാണ് ഈ കമ്പനി നല്കുകയെന്നും നാരായണമൂര്‍ത്തി പറഞ്ഞു.

തുടക്കത്തില്‍ ഷാംഗ്ഹായിലെ കേന്ദ്രത്തില്‍ 200 ജീവനക്കാര്‍ ഉണ്ടാകും. ഇത് പിന്നീട് 2,500 വരെയായി ഉയര്‍ത്തും. ഐടി രംഗത്ത് പരസ്പരനേട്ടങ്ങള്‍ക്കായി ഇന്ത്യയ്ക്കും ചൈനയ്ക്കും സഹകരിയ്ക്കാവുന്ന ഒട്ടേറെ മേഖലകള്‍ ഉണ്ടെന്നും നാരായണമൂര്‍ത്തി പറഞ്ഞു.

സോഫ്റ്റ്വെയര്‍ മേഖലയില്‍ ചൈനയ്ക്ക് ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ട്. ഇംഗ്ലീഷിലുള്ള മേധാവിത്വമാണ് ഇന്ത്യയുടെ നേട്ടം. സോഫ്റ്റ്വെയര്‍ ബിസിനസ്സ് രംഗത്തെ പരിചയവും ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്കുന്നു. വലിയ പ്രൊജക്ടുകള്‍ സുഗമമായി മാനേജ് ചെയ്യുന്ന കാര്യത്തിലും ഇന്ത്യ ചൈനയേക്കാള്‍ മുന്നിലാണ്. അതേ സമയം ഈ രംഗത്ത് വന്‍ശക്തിയായി വളരാനുള്ള നിശ്ചയദാര്‍ഢ്യം ചൈനയ്ക്കുണ്ട്. താന്‍ ചൈനയുടെ ആരാധകനാണെന്നും നാരായണമൂര്‍ത്തി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+