Get Updates
Get notified of breaking news, exclusive insights, and must-see stories!

റെനില്‍ ശ്രീലങ്കയില്‍ മടങ്ങിയെത്തി

കടുനായകെ: ശ്രീലങ്കയുടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ യുഎസ് പര്യടനത്തിന് ശേഷം നവമ്പര്‍ ഏഴ് വെള്ളയാഴ്ച ശ്രീലങ്കയില്‍ തിരിച്ചെത്തി.

കടുനായകെ വിമാനത്താവളത്തില്‍ ഇറങ്ങിയ റെനിലിനെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ നേതാക്കള്‍ കൊടിയുയര്‍ത്തിയാണ് വരവേറ്റത്. മുതിര്‍ന്ന മന്ത്രിമാരും ആയിരക്കണക്കിന് പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് റെനിലിന്റെ മടങ്ങിവരവ്. ഇദ്ദേഹം യുഎസില്‍ പോയ സമയത്ത് ശ്രീലങ്കയുടെ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ മൂന്ന് മന്ത്രിമാരെ പിരിച്ചുവിടുകയും പാര്‍ലമെന്റ് രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

2001ലെ പൊതുതിരഞ്ഞെടുപ്പില്‍ ചന്ദ്രികാ കുമാരതുംഗെയുടെ പാര്‍ട്ടിയെ വന്‍ഭൂരിപക്ഷത്തിന് തോല്പിച്ചാണ് റെനിലിന്റെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. ശ്രീലങ്കയിലെ രണ്ട് ദശകമായി തുടരുന്ന, 65,000 പേരുടെ മരണത്തിനിടയാക്കിയ ആഭ്യന്തരകലാപം അവസാനിപ്പിക്കും എന്ന വാഗ്ദാനത്തിന്റെ പേരിലാണ് റെനില്‍ വോട്ട് തേടിയത്. അദ്ദേഹം അധികാരത്തില്‍ വന്ന ശേഷം തമിഴ്പുലികളുമായി സമാധാനചര്‍ച്ചകള്‍ ആരംഭിയ്ക്കുകയും ചെയ്തു. എന്നാല്‍ എല്‍ടിടിഇയുമായി സമാധാനം സ്ഥാപിയ്ക്കാനുള്ള റെനിലിന്റെ നീക്കം രാജ്യത്തിന്റെ പ്രസിഡന്റായ ചന്ദ്രികയെ ചൊടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+