Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അതേ സമയം ഏത് തരം വെല്ലുവിളികളെയും നേരിടാന്‍ പാകത്തില്‍ സൈനിക സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.

രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 10 ദിവസത്തോളം നീളുമെന്ന് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതാണ് നവമ്പര്‍ ഏഴ് വെള്ളിയാഴ്ച രാവിലെ പിന്‍വലിച്ചിരിക്കുന്നത്. അതേ സമയം രാജ്യത്തെ ഏത് വെല്ലുവിളികളേയും നേരിടാനുള്ള അധികാരം പ്രസിഡന്റ് സൈന്യത്തിന് നല്കിയിട്ടുണ്ട്.

സംശയമുള്ള അറസ്റ് ചെയ്യാനും ചോദ്യം ചെയ്യാനും വീടുകളില്‍ തിരച്ചില്‍ നടത്താനുമുള്ള അധികാരം സൈന്യത്തിന് നല്കിയിരിക്കുകയാണ്. പൊതുയോഗങ്ങല്‍ കൂടുന്നത് നിരോധിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ സെന്‍സര്‍ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ യുഎസ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+