ശ്രീ ശ്രീ രവിശങ്കര്‍ ഇസ്രയേലില്‍
ജറുസലെം: ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഇസ്രയേലില്‍ എത്തി. നാല് ദിവസത്തെ സന്ദര്‍ശനാര്‍ത്ഥമാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രിയും പ്രസിഡന്റും ഉള്‍പ്പെടെ ഒട്ടേറെ മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രവിശങ്കര്‍ ആദ്യമായാണ് ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.
തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്ന് മാനസിക പിരിമുറുക്കവും സംഘര്‍ഷവും അനുഭവിയ്ക്കുന്നവര്‍ക്കായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ ശ്രീ രവിശങ്കര്‍ സഹായം നല്കും. ഇതിനായി ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സഹായങ്ങള്‍ നല്കും.
കഴിഞ്ഞ ദിവസം അദ്ദേഹം ടെല്‍ അവീവില്‍ സര്‍വകലാശാലയിലെത്തി പ്രഭാഷണം നടത്തിയിരുന്നു.












Click it and Unblock the Notifications