യുഎസ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
തിക്രിത്: ഒരു യുഎസ് ബ്ലാക്ക്ഹോക് ഹെലികോപ്റ്റര്‍ ഇറാഖിലെ തിക്രിതില്‍ തകര്‍ന്നുവീണ് ആറ് യുഎസ് സൈനികര്‍ മരിച്ചു. അപകടകാരണം അറിവായിട്ടില്ല.
ഈയിടെ യുഎസിന്റെ ഒരു ചിനൂക്ക് വിമാനം ബാഗ്ദാദിനടുത്ത് തകര്‍ന്ന് വീണ് 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് യുഎസ് സൈനിക വക്താവ് പറഞ്ഞു.
സദ്ദാമിന്റെ ജന്മനഗരമാണ് തിക്രിത്. ഇവിടെ സദ്ദാമിന്റ അനുകൂലികളുടെ കേന്ദ്രമാണ് തിക്രിത്. യുസ് സേനയ്ക്കെതിരെ ഇവിടെ പലപ്പോഴും അക്രമം നടന്നിട്ടുണ്ട്.












Click it and Unblock the Notifications