ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് സെറ്റും
ദില്ലി: ബിഎസ്എന്‍എലിന്റെ സെല്‍വണ്‍ വരിക്കാര്‍ക്ക് ഹാന്‍ഡ്സെറ്റും കണക്ഷനോടൊപ്പം നല്കുന്നതുള്‍പ്പെടെ ഒട്ടേറെ പുതിയ പദ്ധതികള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. നോക്കിയ, മൊട്ടറോള, എറിക്സണ്‍ എന്നീ ഹാന്‍ഡ് സെറ്റുകളാണ് വരിക്കാര്‍ക്ക് നല്കുക. സെറ്റ് വാങ്ങുന്നവര്‍ സെറ്റിന്റെ വിലയനുസരിച്ച് 170 രൂപ മുതല്‍ 600 രൂപ വരെ മാസം തോറും തവണവ്യവസ്ഥയില്‍ അടയ്ക്കണം.
സ്ഥിരവരിക്കാര്‍ക്ക് എസ്എംഎസ് സൗകര്യവും കാള്‍ ചാര്‍ജ്ജ് കൂടാതെ ഇന്റര്‍നെറ്റ് കണക്ഷനും നല്കും. യുഎസ്, ബ്രിട്ടന്‍, യൂറോപ്പ്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുള്ള ഐഎസ്ഡി നിരക്ക് കുറച്ചതിന്റെ കാലാവധി ജനവരി 15 വരെ നീട്ടിയിട്ടുണ്ട്.
സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഹോങ്കോംഗ്, മലേഷ്യ, തായ്ലാന്റ് എന്നിവിടങ്ങിലേക്കുള്ള ഐഎസ്ഡി നിരക്ക് മിനിറ്റിന്21 രൂപയില്‍ നിന്ന് 12 രൂപയാക്കി കുറച്ചു. നവമ്പര്‍ 14 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഈ സൗജന്യവും ജനവരി 15 വരെ തുടരും.












Click it and Unblock the Notifications