Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുപത്രപ്രവര്‍ത്തകരെ തടവിലിടാന്‍ തമിഴ്നാട് സ്പീക്കര്‍

ചെന്നൈ: ദി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍ എന്‍.രവി, എക്സിക്യൂട്ടീവ് എഡിറ്റര്‍ മാലിനിപാര്‍ഥസാരഥി, പ്രസാധകന്‍ എസ്.രംഗരാജന്‍, സീനിയര്‍ ജേര്‍ണലിസ്റ് വി.ജയന്ത്, സ്പെഷല്‍ കറസ്പോണ്ടന്റ് രാധാ വെങ്കടേശന്‍ എന്നിവര്‍ക്ക് തമിഴ്നാടു നിയമസഭ 15 ദിവസം തടവു വിധിച്ചു.

സ്പീക്കര്‍ കാളിമുത്തുവിന്റെ നടപടികളില്‍ ജാതീയമായ താല്‍പര്യങ്ങളുണ്ടെന്ന് ആരോപിച്ചും നിയസമഭ, അവകാശ സമിതി എന്നിവയുടെ പ്രവര്‍ത്തന ശൈലിയെപ്പറ്റിയും മാര്‍ച്ചില്‍ എഴുതിയ മുഖപ്രസംഗത്തിന്റെ പേരിലാണ് ശിക്ഷ. രാധാ വെങ്കടേശന്റേയും ജയന്തിന്റേയും റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മുഖപ്രസംഗം.

ഹിന്ദുവിന്റെ മുഖപ്രസംഗം പുനഃപ്രസിദ്ധീകരിച്ചതിനാണ് ഡി.എം.കെ. മുഖപത്രമായ മുരശൊലിയുടെ എഡിറ്റര്‍ പി.ശെല്‍വത്തിനു പതിനഞ്ചും പാര്‍ട്ടിനേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ പരിതി ഇളംവഴുതിക്ക് മുപ്പതും ദിവസം തടവും തമിഴ്നാടു നിയമസഭയുടെ പ്രിവിലേജ് സമിതി വിധിച്ചു.

സ്പീക്കര്‍ കാളിമുത്തുവാണു ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ തന്നെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. സ്പീക്കറുടെ പ്രഖ്യാപനം വന്നയുടന്‍ സഭയിലുണ്ടായിരുന്ന പരിതി ഇളംവഴുതിയെ മാര്‍ഷല്‍മാര്‍ പുറത്തേക്കുകൊണ്ടുപോയി കാത്തുനിന്ന പോലീസിനു കൈമാറി.

ശിക്ഷിക്കപ്പെട്ട മറ്റ് എല്ലാവര്‍ക്കുമെതിരേ അറസ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെ അറസ്റ് ചെയ്താലുടന്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുമെന്നു സ്പീക്കര്‍ പറഞ്ഞു.

ഹിന്ദുവിലെ പത്രപ്രവര്‍ത്തകരെ അറസ്റ് ചെയ്യാനായി പൊലീസ് ഹിന്ദു ഓഫീസിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് മടങ്ങി. അറസ്റ് ചെയ്യാനുള്ള 15 ദിവസം തടവില്‍ വയ്ക്കാനുമുള്ള ശിക്ഷയ്ക്കെതിരെ ചെന്നൈ ഹൈകോടതിയെ സമീപിയ്ക്കുമെന്ന് ഹിന്ദുവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍ റാം വ്യക്തമാക്കിയിട്ടുണ്ട്.

ശിക്ഷിക്കപ്പെട്ട ഹിന്ദു സ്പെഷല്‍ കറസ്പോണ്ടന്റ് രാധാവെങ്കടേശന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ നടത്തുന്ന പത്രപ്രവര്‍ത്തന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ലണ്ടനില്‍ പോയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+