കോടതിയെ സമീപിയ്ക്കും: റാം
ചെന്നൈ: തങ്ങളുടെ അഞ്ച് പത്രപ്രവര്‍ത്തകരെ 15 ദിവസം തടവിലിടാനുള്ള തമിഴ്നാട് നിയമസഭയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് എന്‍. റാം അറിയിച്ചു.
നവമ്പര്‍ എട്ട് ശനിയാഴ്ച മദ്രാസ് പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റാം. സങ്കീര്‍ണ്ണപ്രശ്നമായതിനാല്‍ ഇക്കാര്യത്തില്‍ നിയമപരിഹാരം തേടാനാണ് ശ്രമിയ്ക്കുകയെന്നും റാം പറഞ്ഞു.
പൊലീസിന്റെ തിരച്ചില്‍ മൂലം സമയത്തിന് പത്രമിറക്കാന്‍ പോലും കഴിഞ്ഞില്ല. ഹിന്ദു എക്സിക്യൂട്ടീവ് എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി, ബ്യൂറോ ചീഫ് വി. ജയന്ത് എന്നിവരുടെ വീടുകളില്‍ പൊലീസ് നടത്തിയ തിരച്ചിലിനെയും റാം വിമര്‍ശിച്ചു.
അവകാശപ്രശ്നങ്ങളില്‍ സഭയ്ക്ക് തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന് തുഗ്ലക് പത്രത്തിന്റെ എഡിറ്ററും എംപിയുമായി ചോ രാമസ്വാമി പറഞ്ഞു.












Click it and Unblock the Notifications