Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദ് ശനിയാഴ്ച സോണിയയെ കാണും

ദില്ലി: മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് എംപി നവംബര്‍ എട്ട് ശനിയാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ കാണും.

വെള്ളിയാഴ്ച നടന്ന യുഡിഎഫ് ഘടകകക്ഷികളുടെ യോഗത്തിലെ തീരുമാനങ്ങള്‍ സോണിയയെ അറിയിക്കുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച. തീരുമാനങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കുന്നതിന് ഇ. അഹമ്മദിനെ യോഗം ചുമതലപ്പെടുത്തിയിരുന്നു.

ശനിയാഴ്ച രാവിലെ അഹമ്മദ് ദില്ലിയിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി അദ്ദേഹം ടെലഫോണില്‍ ചര്‍ച്ച നടത്തി.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് ഇടപെടണമെന്ന് ഘടകകക്ഷികളുടെ യോഗം അഭിപ്രായപ്പെട്ടിരുന്നു. ആന്റണി സര്‍ക്കാര്‍ ഉടന്‍ വിശ്വാസവോട്ട് തേടേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നതിന് വേണ്ടിയാണ് അഹമ്മദ് സോണിയയെ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+