Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന് ഇഛാഭംഗമുണ്ടാകും: ആന്റണി

ദില്ലി: വിശ്വാസവോട്ട് തേടേണ്ടതില്ലെന്ന യുഡിഎഫ് ഘടകക്ഷികളുടെ യോഗത്തിലെ തീരുമാനത്തെ മുഖ്യമന്ത്രി എ. കെ. ആന്റണി സ്വാഗതം ചെയ്തു.

നവമ്പര്‍ എട്ട് ശനിയാഴ്ച ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഘടക കക്ഷികളുടെ തീരുമാനം മൂലം ഇഛാംഭംഗമുണ്ടാവുന്നത് സിപിഎമ്മിന് മാത്രമായിരിക്കും. പോളിറ്റ്ബ്യൂറോയുടെ അനുമതിയോടെയാണ് യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നതെന്ന് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുകയാണ്.

കേരളത്തിലേത് ഒരു പ്രാദേശികപ്രശ്നം മാത്രമാണെന്നും ദേശീയതലത്തില്‍ സിപിഎമ്മുമായി സഹകരിക്കാമെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് ജയ്പാല്‍ റെഡ്ഢിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ദേശീയതലത്തിലെ നയത്തെ കുറിച്ച് തനിക്ക് അഭിപ്രായം പറയാനാവില്ലെന്ന് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+