കരുണാകരന്‍ ആന്റണിയേക്കാള്‍ വിശ്വസ്തന്‍
ദില്ലി: ബിജെപിയുടെ വര്‍ഗീയവാദത്തിനെതിരായ പോരാട്ടത്തില്‍ എ. കെ. ആന്റണിയേക്കാള്‍ വിശ്വസ്തന്‍ കെ. കരുണാകരനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിന്നല്കിയ അഭിമുഖത്തിലാണ് പ്രകാശ് കാരാട്ടിന്റെ ഈ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസുകാരനെന്ന നിലയില്‍ കരുണാകരന് പല കുറവുകളുമുണ്ടെങ്കിലും ആന്റണിയേക്കാള്‍ കരുണാകരനാണ് ബിജെപിക്കെതിരായ ശക്തമായ രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നത്.
പശ്ചിമ ബംഗാളിലെ മമത ബാനര്‍ജിയെ പോലെയാണ് ആന്റണി പെരുമാറുന്നത്. പശ്ചിമബംഗാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണ് മമതയുടെ കാഴ്ച്ചപ്പാട്. അതുകൊണ്ടു തന്നെ ദേശീയതലത്തില്‍ ബിജെപിയില്‍ നിന്നുണ്ടാവുന്ന ഭീഷണികളെ കുറിച്ച് അവര്‍ക്ക് വേവലാതിയില്ല. ഇതിന് സമാനമാണ് ആന്റണിയുടെയും കാഴ്ചപ്പാട്. - കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications