പ്രസ് ക്ലബ് പ്രതിഷേധിച്ചു
തിരുവനന്തപുരം: ദി ഹിന്ദു, മുരശൊലി എന്നീ പത്രങ്ങളിലെ ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ് ചെയ്യാന്‍ തമിഴ്നാട് നിയമസഭ സ്പീക്കര്‍ ഉത്തരവിട്ടതിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പ്രസ് ക്ലബില്‍ ചേര്‍ന്ന പ്രതിഷേധ യോഗം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. തമിഴ്നാട് സ്പീക്കറുടെ നടപടി അറിയാനുള്ള അവകാശത്തിനും അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തിനുമുള്ള വെല്ലുവിളിയാണിതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിക്കെതിരെ പോരാടുകയും മതേതരത്വം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു പത്രത്തിനെതിരെയാണ് ഈ നടപടിയെന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.
തമിഴ്നാട് സ്പീക്കറുടെ നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് മുന്‍സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ വി. എം. സുധീരന്‍ പറഞ്ഞു. നിയമനിര്‍മാണ സഭയുടെ പ്രത്യേകാവകാശങ്ങള്‍ പക്ഷപാതപരമായി ഉപയോഗിക്കുന്നതിന് യാതൊരു നീതീകരണവുമില്ല.
സിപിഐ സംസ്ഥാന അസിസ്റന്റ് സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. എസ്. കുമാര്‍, മാധ്യമപ്രവര്‍ത്തകനും മുന്‍ എംപിയുമായ കെ. മോഹനന്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് പ്രസ് ക്ലബ് ഐക്യകണ്ഠേന പ്രമേയം പാസാക്കി. കേരള പത്രപ്രവര്‍ത്തക യൂണിയനും സംഭവത്തെ അപലപിച്ചു.












Click it and Unblock the Notifications