Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂണ്‍സിന്റെ ഹനുമാന്‍ പരമ്പര 2004ല്‍

തിരുവനന്തപുരം: ടൂണ്‍സ് അനിമേഷന്റെ കാര്‍ട്ടൂണ്‍ ചിത്രമായ ഹനുമാന്റെ സാഹസങ്ങള്‍ 2004 ഡിസംബറില്‍ സംപ്രേഷണം ചെയ്യും. തെന്നാലി രാമന് ശേഷം ടൂണ്‍സ് ഒരുക്കുന്ന കാര്‍ട്ടൂണ്‍ പരമ്പരയാണിത്.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 13 എപ്പിസോഡുകളായാണ് ഹനുമാന്റെ സാഹസങ്ങള്‍ സംപ്രേഷണം ചെയ്യുകയെന്ന് ടൂണ്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബില്‍ ഡെന്നിസ് പറഞ്ഞു.

ചിരഞ്ജീവിയായ ഹനുമാന്‍ ഇന്നും ജീവിച്ചിരിക്കുന്നതായാണ് അനിമേഷന്‍ പരമ്പരയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹനുമാന്റെ സാഹസങ്ങള്‍ 21-ാം നൂറ്റാണ്ടിലും തുടരുന്നതായാണ് പരമ്പരയിലെ കഥാസങ്കല്പം.

ദ്വിമാന, ത്രിമാനതലസങ്കേതങ്ങള്‍ സംയോജിപ്പിച്ചാണ് പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത്. ടെക്നോപാര്‍ക്കിലെ ടൂണ്‍സ് സ്റുഡിയോയില്‍ അടുത്ത മാസത്തോടെ പരമ്പരയുടെ നിര്‍മാണം ആരംഭിക്കും.

യു എസിലും യൂറോപ്പിലും ഈ പരമ്പരയെത്തിയ്ക്കാനാണ് ടൂണ്‍സിന്റെ പദ്ധതി. ടൂണ്‍സ് അനിമേഷന്‍ ക്രിയേറ്റീവ് ഡയറക്ടര്‍ അതുല്‍ റാവുവാണ് പരമ്പയുടെ സ്റോറി എഡിറ്ററും ക്രിയേറ്റീവ് പ്രൊഡ്യൂസറും. നാല് പേര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+