സഭ വിളിച്ചുകൂട്ടാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാരിന് നിയമസഭ വിളിച്ചുകൂട്ടാനാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഗവര്‍ണറുടെ അനുമതിയോടെ സഭ വിളിച്ചുകൂട്ടുമ്പോള്‍ പ്രതിപക്ഷത്തിന് പ്രമേയം അവതരിപ്പിക്കാം. സ്പീക്കര്‍ക്കെതിരായ പ്രമേയം അവതരിപ്പിക്കുന്നതിന് നിയസഭ വിളിച്ചുകൂട്ടാന്‍ മന്ത്രിസഭയ്ക്കോ സ്പീക്കര്‍ക്കോ അധികാരമില്ല. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത് രാഷ്ട്രീയപാപ്പരത്തം മൂലമാണ്.
ഘടകകക്ഷികള്‍ ഒറ്റക്കെട്ടായാണ് യുഡിഎഫ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications