Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി രാജിവയ്ക്കണമെന്ന് അച്യുതാനന്ദന്‍

തിരുവനനന്തപുരം: ഘടക കക്ഷികളുടെ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

നവംബര്‍ എട്ട് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിശ്വാസവോട്ട് തേടണമെന്ന മുഖ്യമന്ത്രിയുടെയും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുടെയും അഭിപ്രായമാണ് ഘടക കക്ഷികള്‍ തള്ളിയിരിക്കുന്നത്. ഘടക കക്ഷികള്‍ക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ വിളിച്ചുകൂട്ടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ് വിശ്വാസവോട്ട് തേടുകയെന്ന കുറുക്കുവഴിയെ കുറിച്ച് മുഖ്യമന്ത്രിയും യുഡിഎഫ് കണ്‍വീനറും ആലോചിച്ചത്. ഈ നീക്കം പൊളിഞ്ഞതോടെ ആന്റണിക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.

അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത നയമാണ് ആന്റണി തുടക്കം മുതല്‍ സ്വീകരിച്ചുപോന്നത്. കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ പഞ്ചസാര കള്ളന്‍ എന്ന പേരു കേള്‍പ്പിച്ച വ്യക്തിയാണ് ആന്റണി.

ഒരു ബദല്‍ സര്‍ക്കാരിന് എല്‍ഡിഎഫ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+