Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലെ യുഎസ് എംബസി അടച്ചു

വാഷിംഗ്ടണ്‍: തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയിലെ യുഎസ് എംബസികള്‍ പൂട്ടി. സൗദിയില്‍ യുഎസ് കേന്ദ്രങ്ങള്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

റിയാദിലെ യുഎസ് എംബസിയ്ക്ക് നേരെ ആക്രമണം നടത്താനുള്ള പദ്ധതിയുടെ ഗൂഢാലോചന കഴിഞ്ഞെന്നും ആക്രമിയ്ക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചതായി യുഎസ് ആഭ്യന്തരമന്ത്രാലയം അറിച്ചു.

റിയാദിലെ എംബസിയ്ക്ക് പുറമെ ജെദ്ദയിലെയും ദഹ്റാനിലെയും കോണ്‍സുലേറ്റുകളും പൂട്ടി. നവമ്പര്‍ 9,10,11 തീയതികളില്‍ ഈ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിയ്ക്കില്ലെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. അടച്ചുപൂട്ടല്‍ കൂടുതല്‍ നീളുമോ എന്ന കാര്യം പിന്നീട് അറിയിക്കും.

യുഎസ് പൗരന്മാരോട് അതീവ ശ്രദ്ധപുലര്‍ത്തണമെന്നും വിദേശികള്‍ക്കായുള്ള പ്രത്യേക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ് നിര്‍ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+