ബിഎസ്എന്‍എല്‍ റിലയന്‍സ് മാതൃകയില്‍
കൊച്ചി: മൊബൈല്‍ കാര്‍ഡുകള്‍ വിറ്റഴിയ്ക്കാന്‍ റിലയന്‍സ് കമ്പനിയുടെ മാതൃക ബിഎസ്എന്‍എല്‍ പിന്തുടരുന്നു. കൊച്ചിയില്‍ റിലയന്‍സിനെപ്പോലെ ഇതിനായി പ്രത്യേക വില്പനകേന്ദ്രങ്ങള്‍ തുറക്കാനാണ് ബിഎസ്എന്‍എല്ലിന്റെ പദ്ധതി.
നവമ്പര്‍ 10ന് ഇത്തരത്തിലുള്ള ആദ്യകേന്ദ്രം കൊച്ചിയിലെ ജോസ് അനക്സ് ബില്‍ഡിംഗിന്റെ മൂന്നാം നിലയില്‍ ബിഎസ്എന്‍എല്‍ തുറക്കും. വിവിധ മൊബൈല്‍ സെറ്റുകള്‍, ഇന്റര്‍നെറ്റ്-എഎസ്ഡിഎല്‍-മൊബൈല്‍-എടി സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കും.
കേരള സര്‍ക്കിളിന്റെ ഡയറക്ടറിയുടെ സിഡി റോമും ഇവിടെ വില്പനയ്ക്കുണ്ടാകും. കേരളത്തില്‍ 250 ടവറുകള്‍ കൂടി സ്ഥാപിയ്ക്കുകയാണ് ബിഎസ്എന്‍എല്‍. പ്രധാന ഹൈവേകള്‍, റെയില്‍വേ ട്രാക്കുകള്‍ എന്നിവയുടെ സമീപത്തായിരിക്കും പുതിയ ടവറുകള്‍. 2003 ഡിസംബറിന് മുമ്പ് കേരളത്തില്‍ വരിക്കാരുടെ എണ്ണം ആറ് ലക്ഷമാക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍.
സ്ഥിരം ടെലിഫോണ്‍ രംഗത്ത് സുലഭ ് എന്ന പുതിയ പദ്ധതി അവതരിപ്പിയ്ക്കുകയാണ് ബിഎസ്എന്‍എല്‍. ഇന്‍കമിംഗ് കാളുകള്‍ മാത്രം സ്വീകരിയ്ക്കുന്ന ഉപഭോക്താക്കള്‍ക്കുള്ളതാണ് ഈ പദ്ധതി. ഇതിന് മാസവാടക 160 രൂപ നല്കിയാല്‍ മതിയാവും. നഗരത്തില്‍ മാത്രമാണ് സുലഭ് പദ്ധതി നടപ്പാക്കുക.
അതേ സമയം സുലഭ് പദ്ധതിയില്‍ പുറത്തേക്ക് വിളിയ്ക്കുന്ന കാളുകള്‍ക്ക് 1.20 വച്ച് ഈടാക്കും.












Click it and Unblock the Notifications