ഇ-മെയില്‍ കൈ കൊണ്ടെഴുതി അയയ്ക്കാം
ബാംഗ്ലൂര്‍: ഇ-മെയില്‍ കൈ കൊണ്ടെഴുതി അയയ്ക്കാവുന്ന പുതിയ യന്ത്രം എച്ച്പി ലാബ്സ് ഇന്ത്യ വികസിപ്പിച്ചെടുത്തു.
ഈ യന്ത്രം എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണെന്നും കമ്പ്യൂട്ടറിനെ അപേക്ഷിച്ച ് ചെലവ് വളരെ കുറഞ്ഞതാണെന്നും എച്ച്പി ലാബ്സ് ഇന്ത്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എസ്. രമണി പറഞ്ഞു.
കടലാസില്‍ എഴുതുന്നതിന് ഒരു പ്രത്യേക അള്‍ട്രാ സൗണ്ട് പേനയാണ് ഉപയോഗിക്കുന്നത്. ഇതുകൊണ്ട് കടലാസില്‍ എഴുതുന്ന സന്ദേശങ്ങള്‍ യന്ത്രത്തിലെ സെന്‍സറുകള്‍ സ്ക്രീനിലേക്ക് മാറ്റും. ഇത് പിന്നീട് ബിറ്റ് മാപ് ഇമേജുകളാക്കി ലാന്റ് ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ ആണ് അയയ്ക്കുന്നത്.
ഇ-മെയില്‍ ഇംഗ്ലീഷിന് പുറമെ ഇന്ത്യന്‍ ഭാഷകളിലുമെഴുതാം. ഇ-മെയില്‍ വിലാസം മാത്രമേ ഇംഗ്ലീഷിലെഴുതേണ്ടതുള്ളൂ. ഇപ്പോള്‍ ഹിന്ദിയിലും തമിഴിലും കത്തെഴുതാവുന്ന സംവിധാനമാണ് വികസിപ്പിച്ചിട്ടുള്ളത്. ഭാവിയില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലും കത്തെഴുതാവുന്ന സംവിധാനം വികസിപ്പിക്കുമെന്ന് രമണി പറഞ്ഞു.












Click it and Unblock the Notifications