ഹിന്ദുവിന്റെ ഹര്‍ജി നാളെ പരിഗണിയ്ക്കും
ദില്ലി: അവകാശല ംഘനമാരോപിച്ച് തമിഴ്നാട് നിയമസഭാസ്പീക്കര്‍ പത്രപ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ വിധിച്ചതിനെതിരെ ഹിന്ദു ദിനപത്രം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നവമ്പര്‍ 10 തിങ്കളാഴ്ച പരിഗണിയ്ക്കും.
ഹിന്ദു പത്രാധിപര്‍ എന്‍. രവി, എക്സിക്യൂട്ടീവ് എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി, പ്രസാധകന്‍ എസ്. രംഗരാജന്‍, ബ്യൂറോ ചീഫ് വി. ജയന്ത്, സ്പെഷ്യല്‍ കറസ്പോണ്ടന്റ് രാധാ വെങ്കടേശന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ 15 ദിവസത്തെ തടവുശിക്ഷയാണ് തമിഴ്നാട് നിയമസഭാ സ്പീക്കര്‍ വിധിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ അറസ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
തമിഴ്നാട് സ്പീക്കറുടെ നടപടിയ്ക്കെതിരെ രാജവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ജസ്റിസുമാരായ വൈ.കെ. സബര്‍വാള്‍, എസ്.പി. സിന്‍ഹ എന്നിവരുടെ ബെഞ്ചില്‍ തിങ്കളാഴ്ച ഒന്നാമതായി ഹിന്ദുവിന്റെ കേസ് പരിഗണിയ്ക്കും.












Click it and Unblock the Notifications