Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്നപരിഹാരം ഡിസംബര്‍ ഒന്നിന് ശേഷം

ദില്ലി: കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഡിസംബര്‍ ഒന്ന്വരെ കാത്തിരിക്കാന്‍ കോണ്‍ഗ്രസ ് ഹൈക്കമാന്റ് ഘടക കക്ഷികളോട ് ആവശ്യപ്പെട്ടു. അതേ സമയം ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കാതെ പ്രശ്നപരിഹാരത്തിന ് ശ്രമിക്കണമെന്ന ് മുസ്ലിം ലീഗ് അഖിലേന്താ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ ് ഹൈക്കമാന്റിനോട് ആവശപ്പെട്ടു.

ശനിയാഴ ്ച നടന്ന യുഡിഎഫ് ഘടകകക്ഷികളുടെ യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി അഹമ്മദ് സോണിയാഗാന്ധിയെ കണ്ടപ്പോഴാണ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കിയത്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായമെന്ന അഹമ്മദ് സോണിയയെ ധരിപ്പിച്ചു.

ഡിസംബര്‍ ഒന്ന് വരെ പരസ്പരം ഏറ്റുമുട്ടുന്ന പാര്‍ട്ടിക്കാരെ ഹൈക്കമാന്റ് അടക്കിനിര്‍ത്തട്ടെയെന്ന് കൂടിക്കാഴചയ്ക്ക ശേഷം അഹമ്മദ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.

നേതൃമാറ്റം ഹൈക്കമാന്റ് പരിഗണിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മാധമപ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഗണിക്കാമെന്ന ഉറപ്പാണ ഹൈക്കമാന്റ് നല്‍കിയതെന്ന് അഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+