തലശേരിയില്‍ ഭൂചലനം
തലശേരി: കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ്, മാഹി, വടകര എന്നീ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
നവംബര്‍ എട്ട് ശനിയാഴച രാത്രി ഒമ്പതരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകള്‍ക്കുള്ളിലെ സാധനങ്ങള്‍ അനങ്ങുന്നതായി അനുഭവപ്പെട്ടു. ചില വീടുകളില്‍ പാത്രങ്ങള്‍ താഴെ വീണു. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ക്ക് പുറത്തിറങ്ങി.
വടകരയില്‍ മുക്കാളി, അഴിയൂര്‍, ചോമ്പാല എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.












Click it and Unblock the Notifications