ബാഗ്ദാദിലെ റെഡ്ക്രോസ് ഓഫീസ് പൂട്ടുന്നു
ബാഗ്ദാദ്: ഇന്റര്‍ നാഷണല്‍ കമ്മിറ്റി ഒഫ് റെഡ്ക്രോസ് ബാഗ്ദാദിലെയും ബസ്രയിലെയും ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് റെഡ്ക്രോസ് അധികൃതര്‍ അറിയിച്ചു.
ഒക്ടോബറില്‍ റെഡ്ക്രോസിന്റെ ബാഗ്ദാദിലെ ആസ്ഥാനത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പട്ടിരുന്നു.
ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ഒക്ടോബര്‍ 27ന് ശേഷം വിദേശ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ചുരുക്കം ചില ജീവനക്കാരെ വച്ച് ഓഫീസ് പ്രവര്‍ത്തിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ജീവനക്കാരുടെ സുരക്ഷാ കണക്കിലെടുത്ത് ഇപ്പോള്‍ ഓഫീസ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ആക്രമണത്തിന് ശേഷം റെഡ് ക്രോസ് ഓഫീസിലെ വിദേശ ജീവനക്കാരെല്ലാം ജോര്‍ദാനിലേക്ക് തിരിച്ചിരുന്നു. യുഎന്‍ ഓഫീസിലെ വിദേശ ജീവനക്കാരും സ്ഥലം വിട്ടിരിക്കുകയാണ്. ഒരു സ്പാനിഷ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ വച്ച് വെടികൊണ്ട് മരിച്ചതിനെ തുടര്‍ന്ന് സ്പാനിഷ് എംബസിയും പൂട്ടി.












Click it and Unblock the Notifications