മലബാര്‍ സിമന്റ് ഫാക്ടറി ചേര്‍ത്തലയില്‍
ആലപ്പുഴ: മലബാര്‍ സിമന്റിന്റെ രണ്ടാമത്തെ യൂണിറ്റ് ചേര്‍ത്തലയ്ക്കടുത്തുള്ള പള്ളിപ്പുറത്ത് തുടങ്ങി. 31 കോടി ചെലവിലാണ് രണ്ടാമത്തെ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ഏഴ് ഏക്കറിലാണ് ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. വാളയാര്‍ യൂണിറ്റില്‍ നിന്നുള്ള ക്ലിങ്കറില്‍ നിന്നാണ് ഇപ്പോള്‍ പുതിയ യൂണിറ്റില്‍ സിമന്റ് ഉണ്ടാക്കുന്നത്. 90 ജീവനക്കാരാണ് ഇവിടെ പണിയെടുക്കുന്നത്.
60 ലക്ഷം ടണ്‍ സിമന്റ് ആവശ്യമുള്ളതാണ് കേരളത്തിന്റെ വിപണി. ഇതില്‍ 10 ശതമാനം കയ്യടക്കിയിരിക്കുന്നത് മലബാര്‍ സിമന്റാണ്. ആവശ്യത്തിന് സിമന്റ് വിതരണം ചെയ്യാനാവാതെ വന്നപ്പോഴാണ് ചേര്‍ത്തലയില്‍ രണ്ടാമത് ഒരു യൂണിറ്റ് സ്ഥാപിയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്.












Click it and Unblock the Notifications