Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു ലേഖകരുടെ അറസ്റിന് സ്റേ

ദില്ലി: ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ ഉള്‍പ്പെടെ ആറ് പത്രപ്രവര്‍ത്തകരെ അറസ്റ് ചെയ്യാനുള്ള തമിഴ്നാട് നിയമസഭാ സ്പീക്കറുടെ ഉത്തരവ് സുപ്രീംകോടതി സ്റേ ചെയ്തു.

നവമ്പര്‍ 10 തിങ്കളാഴ്ചയാണ് സുപ്രീംകോടതി അറസ്റ് ഉത്തരവ് സ്റേ ചെയ്തതായി പ്രഖ്യാപിച്ചത്. ജസ്റിസുമാരായ വൈ.കെ. സബര്‍വാള്‍, എസ്.പി. സിന്‍ഹ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. ഈ കേസില്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ സഹായം തേടിക്കൊണ്ട് സുപ്രീംകോടതി അദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും കോടതി ഈ കേസ് പരിഗണിയ്ക്കും.

കോടതിയുടെ ഉത്തരവ് തമിഴ്നാട് ഡിജിപിയ്ക്കയക്കാനും കോടതി നിര്‍ദേശിച്ചു.

രാജ്യത്തിന്റെ പരമോന്നതനീതിപീഠത്തിന്റെ നിഷ്പക്ഷതയും നീതിബോധവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ വിധിയെന്ന് ഹിന്ദു എഡിറ്റര്‍-ഇന്‍-ചീഫ് എന്‍. റാം പറഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ തടവുവിധിച്ച ആറ് പത്രപ്രവര്‍ത്തകരെയും ഉടന്‍ ഈ വിവരം അറിയിക്കുമെന്നും എന്‍. റാം പറഞ്ഞു.

തമിഴ്നാട് നിയമസഭ പത്രപ്രവര്‍ത്തകര്‍ക്കെതിരായ അറസ്റ് ഉത്തരവ് പിന്‍വലിച്ചാല്‍ തങ്ങളും അഭിഭാഷകരോട് ചര്‍ച്ച ചെയ്ത് ഭാവിനടപടികള്‍ സ്വീകരിയ്ക്കുമെന്ന് എന്‍. റാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+